dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ഇമിഗ്രേഷന്‍ നയത്തിലെ മാറ്റം; കാനഡയിൽ കുടിയേറ്റം കുറഞ്ഞു, ഒപ്പം ബാക്ക്‌ലോഗും

Reading Time: < 1 minute

പുതിയ ഇമിഗ്രേഷന്‍ നയങ്ങളുടെ ഭാഗമായി കാനഡയിലെ കുടിയേറ്റം കുറഞ്ഞതോടെ ഐആര്‍സിസി ബാക്ക്‌ലോഗും കുറഞ്ഞതായി റിപ്പോർട്ട്.
ഐആര്‍സിസിയിലെ അപേക്ഷകളുടെ എണ്ണം നവംബര്‍ 30 ലെ കണക്കനുസരിച്ച് 1,006,500 ആയി ചുരുങ്ങി. ഒക്ടോബര്‍ 31 വരെ 1,056,100 അപേക്ഷകളാണ് കെട്ടിക്കിടന്നത്. ഒരു മാസത്തിനുള്ളില്‍ ഇത് ഏകദേശം 4.7 ശതമാനം കുറഞ്ഞു. ഒക്ടോബര്‍ അവസാനത്തില്‍ മൊത്തം അപേക്ഷകളുടെ എണ്ണം 2,406,000 ആയിരുന്നു. ഇത് നവംബര്‍ മാസത്തോടെ 2,267,700 ആയി കുറഞ്ഞു. 
നവംബര്‍ 30 വരെ, ഐആര്‍സിസിയുടെ ഇന്‍വെന്ററിയില്‍ സ്ഥിര താമസത്തിനായി 828,600 അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇതില്‍ 318,000 അപേക്ഷകള്‍ ബാക്ക്‌ലോഗിലുണ്ട്. ഒക്ടോബര്‍ അവസാനം അവശേഷിച്ച 311,100 അപേക്ഷകളില്‍ നിന്നും വര്‍ധനവാണ് രേഖപ്പെടുത്തിയത്.  
ഐആർസിസി 80 ശതമാനം ആപ്ലിക്കേഷനുകളും സര്‍വീസ് സ്റ്റാന്‍ഡേര്‍ഡിനുള്ളില്‍ പ്രോസസ് ചെയ്യാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ അപേക്ഷകള്‍ക്ക് 20 ശതമാനം ബാക്ക്‌ലോഗ് ഉണ്ടാകുന്നു.

Leave a comment

Your email address will not be published. Required fields are marked *