dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി കുറഞ്ഞു

Reading Time: < 1 minute

കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 0.1 ശതമാനം കുറഞ്ഞ് 6.7 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് കാനഡ ഡിസംബറിൽ 91,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തതായും റിപ്പോർട്ട് പറയുന്നു.
വിദ്യാഭ്യാസം, ഗതാഗതം, ധനകാര്യം എന്നീ മേഖലകളിലാണ് പുതിയ ജോലികളിൽ ഭൂരിഭാഗവും ഉണ്ടായിരിക്കുന്നത്. കൂടുതലും മുഴുവൻ സമയ ജോലിയിലാണ് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്.
കൂടുതൽ തൊഴിലവസരങ്ങൾ പൊതുമേഖലയിൽ നിന്നാണെങ്കിലും 24,000 തൊഴിലുകൾ സ്വയം തൊഴിലിൽ നിന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
2023 ജനുവരിക്ക് ശേഷം രാജ്യത്തെ തൊഴിൽ നിരക്ക് ആദ്യമായി ഉയർന്നതായി റിപ്പോർട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *