ബാങ്ക് ഓഫ് കാനഡ ഈ മാസം പലിശ നിരക്കുകൾ കുറച്ചേക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്ക് പ്രകാരം പുതിയ തൊഴിലുകളിൽ ഉണ്ടായ വർദ്ധന ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി കുറയുന്നതിന് കാരണമായിട്ടുണ്ട്. 91,000 പുതിയ തൊഴിലുകളാണ് കനേഡിയൻ തൊഴിൽദാതാക്കൾ കഴിഞ്ഞമാസം കൂട്ടിച്ചേർത്തത്.
വിദ്യാഭ്യാസ സേവനം, ഗതാഗതം, വെയർ ഹൗസിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ കൂട്ടിച്ചേക്കപ്പെട്ട തൊഴിലവസരങ്ങളിൽ ഏറെയും മുഴുവൻ സമയ ജോലികൾ ആണ്. പൊതുമേഖലയിൽ 40,000 വും സ്വകാര്യമേഖലയിൽ 27,000 വും തസ്തികകളാണ് ഉണ്ടായത്. നവംബറിലെ 6.9 ശതമാനത്തിൽ നിന്നാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി കുറഞ്ഞത്. ഈ മാസം തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി കൂടാൻ ആണ് സാധ്യത.
2024 വർഷത്തിന്റെ അവസാനം കനേഡിയൻ തൊഴിൽ വിപണിയെ സംബന്ധിച്ച് മികച്ചത് ആയിരുന്നു എന്ന് സിഐബിസിയിലെ മുതിർന്ന സാമ്പത്തിക വിദഗ്ദനായ ആൻഡ്രൂ ഗ്രാൻതാം പറയുന്നു. ഈ അനുകൂല സാഹചര്യത്തിൽ ഡിസംബറിൽ പലിശ നിരക്ക് ബാങ്ക് ഓഫ് കാനഡ കുറയ്ക്കുകയറിയിരുന്നു.
എന്നാൽ ജനുവരിയിലുള്ളത് ഈ സാഹചര്യം അല്ല. അതുകൊണ്ട് തന്നെ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.






