കാനഡയില്‍ പൂജ്യം ശതമാനം പലിശ നിരക്കിൽ ഐഫോണുകള്‍ക്ക് നൽകാനൊരുങ്ങി ആപ്പിള്‍. വര്‍ഷങ്ങളായി തുടരുന്ന 7.99 ശതമാനം ഫിനാന്‍സിംഗിന് ശേഷമാണ് ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുന്നത്. എന്നാല്‍ ഈ താഴ്ന്ന നിരക്ക് ഐഫോണുകള്‍ക്ക് മാത്രമാണ് ബാധകം. Mac, Apple watch, iPad എന്നിവയ്ക്ക് നിരക്കുകള്‍ വ്യത്യസ്തമാണ്.
ആപ്പിളിന്റെ പൂജ്യം ശതമാനം ഫിനാന്‍സിംഗ് കമ്പനിയില്‍ നിന്നും നേരിട്ട് ഫോണ്‍ ലഭ്യമാക്കാന്‍ കൂടുതല്‍ പേരെ പ്രേരിപ്പിക്കുമെന്നാണ് നിരീക്ഷണം. ആപ്പിളില്‍ നിന്നും നേരിട്ട് ഫോൺ ലഭ്യമാക്കുന്നത് കാരിയറുകളില്‍ നിന്ന് bring-your-own-device(BYOD) വാങ്ങാന്‍ ആളുകളെ അനുവദിക്കും. ഫോണിനായി ദീര്‍ഘകാലത്തേക്ക് പണം ലാഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.
ആപ്പിള്‍ ഡിവൈസുകളും പലിശ നിരക്കും
.iPhone – 0% over 24 months
.iPad – 4.99% over 12 months
.Mac – 7.99% over 24 months
.Apple Watch – 4.99% overover 12 months
.Apple Vision Pro – 7.99% over 24 months






