വാരാന്ത്യത്തിൽ ടൊറൻ്റോയിലും ജിടിഎയിലും ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് കാനഡ. സമീപ വർഷങ്ങളേക്കാൾ തണുപ്പ് കൂടുതലായിരിക്കുമെന്നും ദേശീയ കാലാവസ്ഥ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. അടുത്ത നാലര ദിവസങ്ങളിൽ പകൽ സമയത്തെ ഉയർന്ന താപനില മൈനസ് ഇരട്ട അക്കത്തിലെത്തും. ചിലയിടങ്ങലെ താപനില -20 മുതൽ -32 വരെ അനുഭവപ്പെടും. പോളാർ വോർട്ടക്സ് ഒൻ്റാറിയോയിലും എത്തുന്നതോടെ ശനിയാഴ്ച രാത്രിയോടെ താപനില 8 മുതൽ 10 ഡിഗ്രി വരെ താഴും.
ചില സ്ഥലങ്ങളിൽ താപനില കുറയുകയും റോഡുകളിലെയും മറ്റ് കഠിനമായ പ്രതലങ്ങളിലെയും ഈർപ്പം മരവിപ്പിക്കുകയും ചെയ്യുന്നതിനാൽ അപകടകരമായ യാത്രാ സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. ശനിയാഴ്‌ച രാത്രി മുതൽ ഞായറാഴ്‌ച രാവിലെ വരെ കൊടും തണുപ്പ് അനുഭവപ്പെടും.
സ്പാഡിന റോഡ്, എലിസബത്ത് സ്ട്രീറ്റ്, നോർത്ത് യോർക്ക്, മെട്രോ ഹാൾ, സ്കാർബറോ എന്നിവിടങ്ങളിൽ അഞ്ച് വാമിംഗ് സെൻ്ററുകൾ ഇതിനകം തുറന്നിട്ടുണ്ട്. താപനില -5 C എത്തുമ്പോഴോ അല്ലെങ്കിൽ എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുമ്പോഴോ കേന്ദ്രങ്ങൾ സജീവമാകും.
വാരാന്ത്യത്തിൽ ടൊറൻ്റോ തണുത്ത് വിറയ്ക്കും; മുന്നറിയിപ്പ്
Reading Time: < 1 minute






