ഒൻ്റാരിയോയുടെ ഭൂരിഭാഗം പ്രദേഷത്തും അതിശൈത്യ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. പല പ്രദേശങ്ങളിലും -40 ഡിഗ്രി സെൽഷ്യസായി താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥ ഏജൻസി പറയുന്നു. ബുധനാഴ്ച വരെ ഹുറോൺ തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും വടക്കോട്ട് വ്യാപിച്ചുകിടക്കുന്ന ജോർജിയൻ ബേയിലും കാലാവസ്ഥാ ഏജൻസി അതിശൈത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സുപ്പീരിയർ തടാകത്തിൻ്റെ തീരത്തുള്ള പ്രദേശങ്ങളിൽ ചൊവ്വാഴ്ച അതിശൈത്യം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജൻസി വ്യക്തമാക്കി.
നിലവിൽ, ടൊറൻ്റോയിലും ജിടിഎച്ച്എയിലുടനീളവും മുന്നറിയിപ്പുകൾ ഇല്ല, അടുത്ത ദിവസങ്ങളിൽ -20 നും -25 നും ഇടയിൽ എത്തിയേക്കാം. എന്നാൽ ശക്തമായ തണുപ്പ് ബുധനാഴ്ച വരെ ശമനമുണ്ടാകില്ല.
ബുധനാഴ്ച വരെ 30 മുതൽ 60 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന നോർത്തേൺ ഹുറോൺ കൗണ്ടിക്കും പരിസര പ്രദേശങ്ങൾക്കും കാലാവസ്ഥാ ഏജൻസി മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒൻ്റാരിയോയിൽ അതിശൈത്യ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ
Reading Time: < 1 minute






