കാനഡയിൽ ഡോക്ടർമാരുടെ ക്ഷാമം കാരണം ഓൺലൈനിലൂടെ മെഡിക്കൽ ഉപദേശങ്ങൾ തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി സർവേ. സർവേയിൽ പങ്കെടുത്ത 37% പേരും മെഡിക്കൽ സേവനങ്ങൾക്ക് ഓൺലൈൻ ആശ്രയിക്കുന്നതായി പറഞ്ഞു. കനേഡിയൻ മെഡിക്കൽ അസോസിയേഷനും അബാക്കസ് ഡാറ്റയും ചേർന്നാണ് സർവേ നടത്തിയത്. ഓൺലൈനിൽ ആരോഗ്യ വിവരങ്ങൾ തേടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കനേഡിയന്മാർ വ്യക്തമാക്കി.
ഓൺലൈനിൽ കണ്ടെത്തിയ ആരോഗ്യ ഉപദേശം അനുസരിച്ച് പ്രവർത്തിച്ചപ്പോൾ ഇവരിൽ 23 ശതമാനം പേരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെന്നും വ്യക്തമായിട്ടുണ്ട്. 3,727 പേരാണ് സർവെയിൽ പങ്കെടുത്തത്.എല്ലാവർക്കും എളുപ്പം സമീപിക്കാവുന്ന സംയോജിതമായൊരു ആരോഗ്യ സംരക്ഷണ സംവിധാനത്തിൻ്റെ ആവശ്യകതയിലേക്കാണ് സർവേയിലെ വിവരങ്ങൾ വിരൽ ചൂണ്ടുന്നത്.
ഓൺലൈനിലൂടെ മെഡിക്കൽ ഉപദേശങ്ങൾ തേടുന്ന കനേഡിയന്മാരുടെ എണ്ണം വർധിച്ചു; സർവേ
Reading Time: < 1 minute






