dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

പണപ്പെരുപ്പം കുറഞ്ഞിട്ടും കനേഡിയന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ട് തുടരുന്നതായി സർവേ

Reading Time: < 1 minute

ജീവിതച്ചെലവിലെ വർധനവ് കനേഡിയന്മാരുടെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് തുടരുന്നതായി RBCസർവേ. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ കാരണം ജീവിതനിലവാരം നിലനിർത്താൻ കഴിയുന്നില്ലെന്ന് സർവേയിൽ പങ്കെടുത്ത കനേഡിയൻമാരിൽ പകുതിയിലധികം പേരും വ്യക്തമാക്കി.
ആർബിസിക്ക് വേണ്ടി നടത്തിയ സർവേയിൽ 48 ശതമാനം പേരും ഇപ്പോഴത്തെ തങ്ങളുടെ ജീവിതനിലവാരം നിലനിർത്താൻ കഴിയില്ലെന്നും 48 ശതമാനം പേർ നല്ല സാമ്പത്തിക ഭാവി ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് തിരിച്ചെത്തിയിട്ടും, കാനേഡിയന്മാരുടെ സാമ്പത്തികമായി ബുദ്ധിമുട്ട് തുടരുകയാണെന്ന് ആർബിസി റിപ്പോർട്ട് കണ്ടെത്തി. തങ്ങളുടെ വരുമാനം മുഴുവൻ അവശ്യ ബില്ലുകൾക്കും ചെലവുകൾക്കുമായി ചെലവഴിക്കുന്നതായി സർവേയിൽ പങ്കെടുത്ത 50 ശതമാനം പേരും പറയുന്നു.
47 ശതമാനം പേർ വർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടാൻ സഹായിക്കുന്നതിനായി തങ്ങളുടെ എമർജൻസി ഫണ്ടിൽ നിന്നും വിരമിക്കൽ സമ്പാദ്യത്തിൽ നിന്നും ഫണ്ട് പിൻവലിക്കേണ്ടതായി വന്നെന്നും പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും അപ്രതീക്ഷിത ചെലവുകൾ വഹിക്കാൻ ആവശ്യമായ പണമില്ലെന്ന ആശങ്കയിലാണ്.

Leave a comment

Your email address will not be published. Required fields are marked *