dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

ചന്ദ്രആര്യയെ ഒഴിവാക്കി‌; ലിബറല്‍ പാര്‍ട്ടി നേതൃമത്സരത്തില്‍ ഇനി ആറ് പേർ

Reading Time: < 1 minute

മോണ്‍ട്രിയല്‍: ലിബറല്‍ പാര്‍ട്ടിയുടെ നേതൃമത്സരത്തില്‍ ഇനി ആറ് സ്ഥാനാര്‍ഥികള്‍. ഇന്ത്യന്‍ വംശജനായ ചന്ദ്രആര്യയെ ഒഴിവാക്കിയ സാഹചര്യത്തിൽ മാര്‍ച്ച് 9നാണ് പാര്‍ട്ടി പുതിയ മേധാവിയെ തെരഞ്ഞെടുക്കും.
ബാങ്ക് ഓഫ് കാനഡ മുന്‍ ഗവര്‍ണര്‍ മാര്‍ക് കാര്‍ണി, മുന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, നോവ സ്‌കോഷ്യാ എംപി ജെയ്മി ബാറ്റിസ്റ്റ്, മുന്‍ ഗവണ്മെന്റ് ഹൗസ് ലീഡര്‍ കരീന ഗൗള്‍ഡ്, ബ്രാംപ്ടന്‍ മുന്‍ എംപി റൂബി ധല്ലാ, മോണ്‍ട്രിയല്‍ മുന്‍ ലിബറല്‍ എംപി ഫ്രാങ്ക് ബെയ്ലിസ് എന്നിവരാണ് മത്സരരംഗത്തുള്ളത്.
ഇവരെ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായി തിങ്കളാഴ്ച്ച അംഗീകരിച്ചു. എന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥിത്വം ഇലക്ഷന്‍ കാനഡ കൂടെ അംഗീകരിക്കേണ്ടതുണ്ട്.

Leave a comment

Your email address will not be published. Required fields are marked *