ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് മരണമടഞ്ഞ കുട്ടികളുടെ എണ്ണം മൂന്നായി. 10 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ പ്രവിശ്യയില്‍ വര്‍ധിക്കുന്നതായി ബീസി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആര്‍എസ്‌വിയ്‌ക്കൊപ്പം ബീസിയില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍കള്‍ വ്യക്തമാക്കുന്നു. അതേസമയം, കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണങ്ങളും നവംബര്‍ ആദ്യം മുതല്‍ കുറഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു.
