ഇറക്കുമതിക്ക് അമേരിക്ക 25 ശതമാനം താരിഫ് ചുമത്തുമെന്ന ട്രംപ് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കാനഡയില്‍ പകുതിയിലധികം പേരും സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്കയിലാണെന്ന് സര്‍വേ. അടുത്ത 12 മാസത്തിനുള്ളില്‍ മാന്ദ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക 63 ശതമാനം കനേഡിയന്‍ പൗരന്മാരും പ്രകടിപ്പിച്ചതായി ബിഎംഒയ്ക്ക് വേണ്ടി പൊള്ളാര നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 48 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുമെന്ന് വിശ്വസിക്കുന്നതായും 19 ശതമാനം പേര്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 67 ശതമാനം പേര്‍ പണപ്പെരുപ്പം തങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞു. 2024 നവംബര്‍ 8 മുതല്‍ 18 വരെയാണ് പൊള്ളാര 1500 പേരിലാണ് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്.
സാമ്പത്തിക മാന്ദ്യ ആശങ്കയിൽ കനേഡിയന്മാർ; സർവേ

Reading Time: < 1 minute