സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌കിന് 12-ാമത്തെ കുഞ്ഞ് പിറന്നതായി റിപ്പോർട്ട്. ബ്രെയിൻ ഇംപ്ലാന്റേഷൻ കമ്പനിയായ ന്യൂറലിങ്കിന്റെ ടോപ്പ് മാനേജർ ശിവോണ്‍ സിലിസിലാണ് ഇലോണ്‍ മസ്‌കിന് 12-ാമത്തെ കുഞ്ഞ് പിറന്നത്.
അതേസമയം 12-ാമത്തെ കുഞ്ഞുണ്ടായ വിവരം മസ്‌ക് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ പിന്നീട് സംഭവം പുറത്തറിഞ്ഞപ്പോള്‍ ഇതില്‍ ആശ്ചര്യപ്പെടാനില്ലെന്നും തനിക്കും കുടുംബത്തിനും അടുത്ത ബന്ധത്തിലുള്ളവർക്കും ഇക്കാര്യം അറിയാമെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം. എന്നാൽ ഇപ്പോള്‍ ജനിച്ച കുഞ്ഞിന്റെ പേര് മസ്‌ക് പുറത്തു വിട്ടിട്ടില്ല.
അതുപോലെ തന്നെ ലോകത്തിലെ ജനസംഖ്യ കുറയുകയാണെന്നും ഇത് ഉയർത്തണമെന്നും പരസ്യമായി ആഹ്വാനം ചെയ്ത വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. ഇത് പരിഹാരമായി ഉയർന്ന ഐ.ക്യു ഉള്ള വ്യക്തികള്‍ പ്രത്യുത്പാദനം നടത്തണമെന്നും മസ്‌ക് പറഞ്ഞിരുന്നു.






