ഓസ്‌കറിനുള്ള ആദ്യ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച് ജൂഡ് ആന്റണി ജോസഫിന്റെ 2018 എവരിവൺ ഹീറോ. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത ആദ്യ ചുരുക്കപ്പട്ടികയിലാണ് 2018 ഇടംപിടിച്ചത്.
265 ചിത്രങ്ങളാണ് ആദ്യ ചുരുക്കപ്പട്ടികയിൽ ഉള്ളത്. ഹിന്ദി ചിത്രം ട്വൽത്ത് ഫെയിലും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓസ്‌കർ മത്സരത്തിനുള്ള പത്ത് ചിത്രങ്ങളുടെ പട്ടിക ജനുവരി 23 ന് അറിയാം. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന 2018 മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ പട്ടികയിൽ നിന്ന് പുറത്തായിരുന്നു.
നേരത്തെ വിദേശ ഭാഷാചിത്രങ്ങളുടെ ലിസ്റ്റിൽ നിന്ന് ചിത്രം പുറത്തായതിൽ ജൂഡ് നിരാശ പ്രകടിപ്പിച്ചിരുന്നു. മലയാളത്തിലെ ഒരു പ്രത്യേക ഗ്യാങ് ആയിരുന്നു 2018 ചെയ്തിരുന്നെങ്കിൽ ഓസ്‌കർ ലഭിച്ചേനെ എന്നും ജൂഡ് പറഞ്ഞിരുന്നു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊമേഴ്‌സ്യൽ സിനിമകൾക്ക് വേണ്ടിയുള്ള അവാർഡ് ആയ ഓസ്‌കർ അമേരിക്കയിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് നൽകുന്നത്.
