വാഷിങ്‌ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഖലിസ്ഥാൻ തീവ്രവാദി ഗുർപത്‌വന്ത് സിങ് പന്നു പങ്കെടുത്ത വീഡിയോ പുറത്ത്. സത്യപ്രതിജ്ഞ ചടങ്ങിൽ ജനക്കൂട്ടം ട്രംപിനായി ആഹ്ലാദപ്രകടനം നടത്തുന്നതും ഗുർപത്‌വന്ത് സിങ് പന്നു ‘ഖാലിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം. വിഡിയോയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണമില്ല.
2020 ജൂലൈ ഒന്നിനാണ് പന്നുവിനെ ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചത്. 2021 ഫെബ്രുവരി മൂന്നിന് എൻഐഎ സ്പെഷൽ കോടതി പന്നുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കുകയും ചെയ്തു. അതേസമയം ഗുർപത്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചതിൽ ഇന്ത്യൻ ഉദ്യോഗസ്ഥനുമുണ്ടെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ട്രംപിന്റെ ചടങ്ങിൽ ‘ഖാലിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച് ഗുർപത്‌വന്ത് സിങ് പന്നു; വീഡിയോ പുറത്ത്

Reading Time: < 1 minute