ടൊറന്റോയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വര്‍ധിക്കുന്നതിനാൽ മുന്നറിയിപ്പ് നൽകി ടൊറന്റോ പബ്ലിക് ഹെല്‍ത്ത്. സ്‌കൂൾ വിദ്യാര്‍ത്ഥികളില്‍ രോഗം പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നുവരി രണ്ടാം വാരത്തില്‍ 570 ല്‍ അധികം ഇന്‍ഫ്‌ളുവന്‍സ കേസുകളും 11 ശതമാനം കോവിഡ് പോസിറ്റിവിറ്റി നിരക്കും റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത് അറിയിച്ചു.
കോവിഡ് കേസുകളും ഇന്‍ഫ്‌ളുവന്‍സ കേസുകളും ളും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായേക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വൈറസ് അതിവേഗം പടരാനും കേസുകള്‍ വര്‍ധിക്കാനും പ്രധാന കാരണം കനത്ത തണുപ്പാണ്. കനത്ത മഞ്ഞും തണുപ്പും കാരണം വീടുകൾക്കുള്ളില്‍ തന്നെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നു.
കുട്ടികളില്‍ ശ്വാസകോശ അസുഖങ്ങള്‍ വര്‍ധിക്കുന്നു: മുന്നറിയിപ്പ് നല്‍കി ടൊറന്റോ പബ്ലിക് ഹെല്‍ത്ത്

Reading Time: < 1 minute