ഒന്റാരിയോ പ്രവിശ്യ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 നടക്കുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഫോര്‍ഡ് നടത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് എംപിപിമാരുമായും ശനിയാഴ്ച ‘സൂപ്പര്‍ കോക്കസ് മീറ്റിംഗ്’ പ്രീമിയര്‍ വിളിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയെ തുടര്‍ന്നാണ് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ഫോര്‍ഡ് പദ്ധതിയിടുന്നതെന്നാണ് പ്രീമിയറുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേക്കാവുന്ന, കനേഡിയൻ സാധനങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ തനിക്ക് ശക്തമായ ജനപിന്തുണ ആവശ്യമാണെന്ന് ഫോർഡ് വ്യക്തമാക്കുന്നു. ട്രംപിൻ്റ താരിഫ് വർധന ഒൻ്റാറിയോയിൽ 500,000 ജോലികൾ നഷ്‌ടപ്പെടുത്തുമെന്നും അവ നിയന്ത്രിക്കുന്നതിന് പതിനായിരക്കണക്കിന് ഡോളർ ചെലവഴിക്കേണ്ടി വരുമെന്നതിനാൽ തുക ചെലവഴിക്കാന്‍ പ്രവിശ്യയ്ക്ക് വോട്ടര്‍മാരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നും ഫോര്‍ഡ് പറയുന്നു.
ഒന്റാരിയോ പ്രവിശ്യ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന്; റിപ്പോർട്ട്

Reading Time: < 1 minute