കാനഡയിൽ 2018 മുതൽ ചികിത്സ കാത്തിരുന്ന് മരിച്ചത് 74000 മരണപ്പെട്ടതായി റിപ്പോർട്ട്. ഒരു വർഷത്തിനിടെ ശസ്ത്രക്രിയയ്‌ക്കോ , സ്‌കാനിംഗിനോ വേണ്ടി കാത്തിരിക്കുന്നതിനിടയിൽ കുറഞ്ഞത് 15,000 കനേഡിയൻമാർ മരണപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കണക്കുകൾ പറയുന്നു. എന്നാൽ 2023-24 വർഷത്തിലെ യഥാർത്ഥ കണക്ക് ഏകദേശം ഇരട്ടിയായിരിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള വിവരാവകാശ നിയമത്തിൽ വന്ന അപേക്ഷ പരിശോധിച്ച് SecondStreet.org ആണ് പുതിയ കണക്ക് പുറത്തു വിട്ടത്.
ചികിത്സാ കാത്തിരിപ്പിനിടയിൽ 74,677 കനേഡിയന്മാർ മരണമടഞ്ഞതായി തിങ്ക് ടാങ്ക് റിപ്പോർട്ട് പറയുന്നു. ഹൃദയ ശസ്ത്രക്രിയ, കാൻസർ തെറാപ്പി പോലെയുള്ള ജീവൻ രക്ഷിക്കാൻ സാധ്യതയുള്ളവ മുതൽ തിമിര ശസ്ത്രക്രിയകൾ, ഇടുപ്പ് മാറ്റിവയ്ക്കൽ എന്നിവ പോലുള്ള ജീവൻ മെച്ചപ്പെടുത്തുന്നവ വരെ ഇവയിൽ ഉൾപ്പെടുന്നു.
ഉയർന്ന നികുതി നല്കിയിട്ടും, മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡയിലെ ആരോഗ്യ മേഖല പരാജയപ്പെടുകയാണെന്ന് SSecondStreet.org ലെ നിയമനിർമ്മാണ പോളിസി ഡയറക്ടർ ഹാരിസൺ ഫ്ലെമിംഗ് പറഞ്ഞു. ക്യൂബെക്ക്, ആൽബെർട്ട, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നീ പ്രവിശ്യകൾ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതിനാൽ കണക്കുകൾ അപൂർണ്ണമാണെന്ന് സെക്കൻ്റ് സ്ട്രീറ്റ് പറയുന്നു. സസ്‌കാച്ചെവാനും നോവ സ്കോട്ടിയയും ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുമ്പോൾ മരിച്ച രോഗികളുടെ ഡാറ്റ മാത്രമാണ് നൽകിയതെന്നും SecondStreet.org വ്യക്തമാക്കിയിട്ടുണ്ട്.. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കനേഡിയൻമാർ ചികിത്സ കിട്ടാതെ ദാരുണമായി മരണപ്പെടുന്നതായി കണക്കുകൾ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച്, 2023-24 സാമ്പത്തിക വർഷത്തിൽ കാനഡയിൽ ശസ്ത്രക്രിയ അല്ലെങ്കിൽ ഡയഗ്നോസ്റ്റിക് വെയിറ്റ് ലിസ്റ്റിൽ 15,474 പേരെങ്കിലും മരിച്ചു. ഒരാഴ്ചയിൽ താഴെ മുതൽ 14 വർഷത്തിൽ കൂടുതലാണ് കാത്തിരിപ്പ് സമയം.
11,682 പേർ എംആർഐ, കൊളോനോസ്‌കോപ്പി അല്ലെങ്കിൽ മറ്റ് ഡയഗ്നോസ്റ്റിക് സ്‌കാൻ എന്നിവയ്‌ക്കായി കാത്തിരിക്കുന്നതിനിടയിൽ മരണപ്പെട്ടു.3,792 പേർ ശസ്ത്രക്രിയയ്‌ക്കായി കാത്തിരിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. അഞ്ച് വർഷത്തെ കണക്കുകളോടെ ആരോഗ്യ സ്ഥാപനങ്ങളിൽ സർജിക്കൽ വെയ്റ്റ്‌ലിസ്റ്റ് മരണങ്ങൾ മുൻ വർഷത്തേക്കാൾ കുറഞ്ഞു. ഒൻ്റാറിയോ 2022-23ൽ 2,096 ൽ നിന്ന് 1,935 ആയി വർഷം തോറും കുറഞ്ഞു. ഡയഗ്‌നോസ്റ്റിക് സ്‌കാൻ വെയ്‌റ്റ്‌ലിസ്റ്റ് മരണങ്ങളും ഒൻ്റാറിയോയിൽ 9,404 ൽ നിന്ന് 7,947 ആയി കുറഞ്ഞു.