നിങ്ങളുടെ പൂർവ്വ കാമുകി / കാമുകൻ / പങ്കാളി വല്ലാതെ മനസ്സമാധാനം തരാത്ത ആളാണോ? ആരോചകമായ ഇവരുടെ സ്വഭാവം കാരണം നിങ്ങൾ വശം കെട്ടിട്ടുണ്ടോ? എങ്കിലിതാ പ്രതികാരം ചെയ്യാൻ അവസരം ഒരുക്കുകയാണ് ടൊറന്റോ മൃഗശാല. അതും പ്രണയ ദിനത്തിന്റെ ഭാഗമായി.
മൃഗശാലയിലെ ഒരു പാറ്റയ്ക്ക് നിങ്ങളെ ഇത്തരത്തിൽ വെറുപ്പിച്ച പൂർവകാല പങ്കാളിയുടെ പേരിടാനാണ് അവസരം ഒരുക്കുന്നത്. 25 ഡോളറാണ് ഇതിന് ചാർജ്. പാറ്റയുടെ പേരും പാറ്റയ്ക്ക് പേരു നൽകിയ ആളുടെ പേരും ഉൾപ്പെടുന്ന പേഴ്സണലൈസ്ഡ് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. ഈ ജീവിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ഫാക്റ്റ് ഷീറ്റും ലഭിക്കും







