മറ്റൊരാൾക്കും അവകാശപ്പെടാനാകാത്ത മഹാവിജയം സ്വന്തമാക്കി യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു. ഇലക്ടറല്‍ കോളേജിന് പുറമേ കൂടുതൽ പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ അധികാരത്തിലെത്തുന്നത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ സമഗ്രാധിപത്യം. 2016-ന് ശേഷം 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ തുടര്‍ച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി. 1885 മുതല്‍ 1889 വരേയും 1893 മുതല്‍ 1897 വരേയും അധികാരത്തിലിരുന്ന ഗ്രോവന്‍ ക്ലീവ്‌ലാന്‍ഡായിരുന്നു മുൻപ് ഈ റെക്കോർഡിന് ഉടമ.
2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കനായ ട്രംപ് അമേരിക്കയുടെ 45-ാമത് പ്രസിഡൻ്റാകുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ, 70 വയസ്സുള്ളപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരിൽ ഒരാളാണ് അദ്ദേഹം.
കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ദേശീയ സമാഹരണം ആരംഭിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ആശ്വാസ പാക്കേജാണ് ട്രംപ് ഭരണകൂടം നടപ്പാക്കിയത്. റെക്കോഡ് സമയത്തിനുള്ളിൽ വാക്സിൻ നൽകാനും വൈറസിനെ പരാജയപ്പെടുത്താനും ഓപ്പറേഷൻ വാർപ്പ് സ്പീഡിനും തുടക്കം ട്രംപാണ്. 1868-ൽ ആൻഡ്രൂ ജോൺസണും 1998-ൽ ബിൽ ക്ലിൻ്റനും ശേഷം അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത മൂന്നാമത്തെ പ്രസിഡൻ്റാണ് ട്രംപ്. വിശേഷണം അവിടെയും തീർന്നില്ല, കാരണം രണ്ടുതവണ ഇംപീച്ച്മെന്റ് നേരിട്ട ഏക പ്രസിഡൻ്റുകൂടിയാണ് അദ്ദേഹം. 2019-ൽ അധികാര ദുർവിനിയോഗത്തിനും 2021-ൽ യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ആക്രമണത്തിന് പ്രേരണ നൽകിയതിനുമായിരുന്നു നടപടി. യു.എസ്. സെനറ്റ് കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെ ഇംപീച്ച്മെന്റ് അവസാനിച്ചു.
ട്രംപ് അധികാരത്തിൽ, ഒപ്പം നിരവധി റെക്കാഡുകളും

Reading Time: < 1 minute